തിരുവനന്തപുരം: രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലുകള്‍
അന്വേഷിക്കുന്നതിനും കണ്ടെത്തുന്നതിനുംവേണ്ടി സംസ്ഥാനത്തെ തൊഴില്‍
അന്വേഷകര്‍ക്കായി വെബ്പോര്‍ട്ടല്‍ തയാറാക്കിയതായി മന്ത്രി ഷിബു ബേബിജോണ്‍
അറിയിച്ചു. തൊഴില്‍ വകുപ്പിനുവേണ്ടി ഓവര്‍സീസ് ഡെവലപ്മെന്‍റ് ആന്‍ഡ്
എംപ്ളോയ്മെന്‍റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്‍സ് (ഒ.ഡി.ഇ.പി.സി) യുടെ
നേതൃത്വത്തിലാണ് വെബ്പോര്‍ട്ടല്‍ സജ്ജമാക്കിയത്. രാജ്യത്തെ പ്രമുഖ
പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേക്ക് ഈ വെബ്പോര്‍ട്ടല്‍ വഴി
അപേക്ഷിക്കാം. ഒരു സംസ്ഥാന സര്‍ക്കാറിന്‍െറ നേതൃത്വത്തില്‍ ജോബ്
പോര്‍ട്ടല്‍ നിലവില്‍വരുന്നത് രാജ്യത്തുതന്നെ ആദ്യമാണ്. ജോബ്
പോര്‍ട്ടല്‍ നിലവില്‍ വരുന്നതോടെ വിദേശ തൊഴില്‍ അന്വേഷകരുടെ
രജിസ്ട്രേഷനും ഓണ്‍ലൈന്‍ വഴിയാകും. ഉദ്യോഗാര്‍ഥികള്‍ക്ക് തങ്ങളുടെ
യോഗ്യതയും മറ്റ് വിവരങ്ങളും നല്‍കി www.odepc.kerala.gov.in പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.
യൂസര്‍ ഐ.ഡി ഉപയോഗിച്ച് കാലാകാലങ്ങളില്‍ ബയോഡേറ്റ അപ്ഡേറ്റ് ചെയ്യാനും കുറച്ചുകാലത്തേക്ക് വേണമെങ്കില്‍ ബ്ളോക്ക് ചെയ്യാനും പോര്‍ട്ടലില്‍ സംവിധാനം ഉണ്ട്. ബയോഡേറ്റ വിശകലനം ചെയ്ത് യോഗ്യമായവ ആവശ്യമായ കമ്പനികള്‍ക്ക് കൈമാറും. ഈ വിവരം ഉദ്യോഗാര്‍ഥിയെ ഇ-മെയില്‍ വഴി അറിയിക്കും. 100 രൂപയാണ് ഇപ്പോള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്ട്രേഷന്‍ ഫീസായി നിശ്ചയിച്ചത്. വിദേശ തൊഴില്‍ അവസരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ ഡോക്ടര്‍, എന്‍ജിനീയര്‍ തുടങ്ങിയ പ്രഫഷനലുകള്‍ക്ക് 600 രൂപയും, നഴ്സ്, ക്ളാര്‍ക്ക് തുടങ്ങിയ വിദഗ്ധ തൊഴിലാളികള്‍ക്ക് 250 രൂപയും, ക്ളീനര്‍, ലേബര്‍ തുടങ്ങി അവിദഗ്ധ തൊഴിലാളികള്‍ക്ക് 70 രൂപയുമാണ് ഫീസ്.