Islandpress Job Flash

Tuesday, August 9, 2011

സിവില്‍ സര്‍വീസ് അഭിമുഖത്തിന് പ്രാദേശിക ഭാഷ തെരഞ്ഞെടുക്കാം

പരീക്ഷയുടെ അഭിമുഖത്തിന് പ്രാദേശിക ഭാഷ തിരഞ്ഞെടുക്കാമെന്ന് യൂനിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ (യു.പി.എസ്.സി). എഴുത്തു പരീക്ഷയിലെ ഇന്ത്യന്‍ ഭാഷാ പേപ്പറിന് തെരഞ്ഞെടുത്ത പ്രാദേശിക ഭാഷയിലോ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലോ മത്സരാര്‍ഥികള്‍ക്ക് അഭിമുഖത്തിന് ഹാജരാകാമെന്ന് ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ യു.പി.എസ്.സി വ്യക്തമാക്കി.
ഇംഗ്ലീഷില്‍ മെയിന്‍ പരീക്ഷ എഴുതിയവര്‍ക്കും അവരുടെ ഇന്ത്യന്‍ ഭാഷാ പേപ്പറിന് തെരഞ്ഞെടുത്ത ഭാഷയില്‍ അഭിമുഖത്തിന് ഹാജരാകാമെന്ന് വിദഗ്ധസമിതി നിര്‍ദേശിച്ചതായി സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്. മെയിന്‍ പരീക്ഷക്ക് ഇംഗ്ലീഷ് തിരഞ്ഞെടുത്താല്‍ അതേ ഭാഷയില്‍ അഭിമുഖത്തിന് ഹാജരാകണമെന്ന നിലവിലെ നിയമം ചോദ്യം ചെയ്ത് മത്സരാര്‍ഥിയായ ചിത്തരഞ്ജന്‍ കുമാര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിക്ക് മറുപടിയായാണ് യു.പി.എസ്.സി സത്യവാങ്മൂലം സമര്‍പ്പിച്ചത്.