ഇന്ത്യന്‍ പാര്‍ലമെന്റില്‍ ലോക്‌സഭാ സെക്രട്ടറിയേറ്റിന് കീഴില്‍ 73 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പാര്‍ലമെന്ററി റിപ്പോര്‍ട്ടര്‍ ഗ്രേഡ് II, പാര്‍ലമെന്ററി ഇന്റര്‍പ്രെറ്റര്‍ ഗ്രേഡ് II, റീജണല്‍ ലാംഗ്വേജ് ഇന്റര്‍പ്രെറ്റര്‍, ഹിന്ദി അസിസ്റ്റന്റ്, ജൂനിയര്‍ ലൈബ്രറി അസിസ്റ്റന്റ്, സെക്യൂരിറ്റി അസിസ്റ്റന്റ് ഗ്രേഡ്, ജൂനിയര്‍ പ്രൂഫ് റീഡര്‍, ജൂനിയര്‍ ക്ലര്‍ക്ക്, വെയര്‍ഹൗസ്മാന്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ www.loksabha.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബര്‍ 3.