പൊതുമേഖലാ ബാങ്കായ സിന്‍ഡിക്കേറ്റ് ബാങ്കില്‍ അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ് തസ്തികയില്‍ 1000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ ശാഖകളിലായി 64 ഒഴിവുണ്ട്. ഡിസംബര്‍ 15നകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്ക് മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും www.syndicatebank.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.