ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്.എഫ്), സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സി.ആര്‍.പി.എഫ്), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്), സശസ്ത്ര സീമാബല്‍ (എസ്.എസ്.ബി), ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്‌സ് (ഐ.ടി.ബി.പി), അസം റൈഫിള്‍സ് എന്നീ അര്‍ധസൈനിക വിഭാഗത്തില്‍ 49848 കോണ്‍സ്റ്റബിള്‍മാരുടെ ഒഴിവ്. ബിഎസ്എഫ്, സിഐഎസ്എഫ്, സിആര്‍പിഎഫ് എന്നിവയിലെ 2848 ഒഴിവുകളിലേക്ക് സത്രീകള്‍ക്കും അപേക്ഷിക്കാം.
കേരളത്തില്‍ പുരുഷന്മാര്‍ക്ക് 849 ഒഴിവും സ്ത്രീകള്‍ക്ക് 65 ഒഴിവുമുണ്ട്. ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളിലെ അതിര്‍ത്തി ജില്ലകളിലായി 7426 ഒഴിവുകളുമുണ്ട്. ഇവയുടെ പട്ടിക വെബ്‌സൈറ്റില്‍ ലഭിക്കും. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) വഴിയാണ് റിക്രൂട്ട്‌മെന്റ്. അപേക്ഷ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് സമര്‍പ്പിക്കണം. ഒന്നിലേറെ അപേക്ഷ സമര്‍പ്പിക്കരുത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 4, ലക്ഷദ്വീപുകാരില്‍ നിന്ന് തപാല്‍ വഴി ജനുവരി 11 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssc.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.