Islandpress Job Flash

Tuesday, January 3, 2012

ബാങ്കുകളില്‍ 8046 ഒഴിവുകള്‍

രാജ്യത്തെ സ്വകാര്യ, പൊതുമേഖലാ ബാങ്കുകളില്‍ ക്ളര്‍ക്ക്,പ്രൊബേഷനറി ഓഫീസര്‍ , സ്പെഷലിസ്റ്റ് ഓഫീസര്‍ തസ്തികകളിലായി 8046 ഒഴിവുകളുണ്ട്.
സിന്‍ഡിക്കേറ്റ് ബാങ്കില്‍ പ്രൊബേഷനറി ഓഫീസര്‍മാരുടെ 1750 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഐ.ബി.പി.എസ്  സെപ്റ്റംബറില്‍ നടത്തിയ പി.ഒ പൊതു പരീക്ഷ ജയിച്ചവര്‍ക്കാണ് അവസരം. ഓണ്‍ ലൈന്‍ ആയിട്ടാണ് അപേക്ഷികേണ്ടത്. അവസാന തിയ്യതി ജനുവരി 16.
 കൂടുതല്‍ വിവരങ്ങള്‍ക്ക് www.syndicatebank.in സന്ദര്‍ശിക്കുക.
കോര്‍പറേഷന്‍ ബാങ്കില്‍ പ്രൊബേഷണറി അസിസ്റ്റന്‍റ് മാനേജറുടെ 355 ഒഴിവുകളുണ്ട്. ഐ.ബി.പി.എസ്.പി.ഒ പരീക്ഷ ജയിച്ചവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. www.corpbank.com എന്ന വെബ്സൈറ്റിലൂടെ ജനുവരി 3നും 17 നും ഇടയില്‍  ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ സൈറ്റില്‍ ലഭ്യമാണ്.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷനറി ഓഫീസര്‍മാരുടെ 2473 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ബി.പി.എസ് പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്ക് നടത്തിയ പൊതു പരീക്ഷ ജയിച്ചവര്‍ക്കാണ് അവസരം. അവസാന തിയ്യതി ജനുവരി 14. കൂടുതല്‍ വിവരങ്ങള്‍www.unionbankofindia.co.in ല്‍ ലഭ്യമാണ്.
കര്‍ണാടകയിലെ സ്വകാര്യ ബാങ്കില്‍ ഓഫീസര്‍ തസ്തികയില്‍ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. എഴുത്തു പരീക്ഷയും ഇന്‍റര്‍വ്യൂവും ഉണ്ടാവും. കൂടുതല്‍ വിവരങ്ങള്‍www.karnataka bank.com സൈറ്റില്‍ ലഭ്യമാണ്.  അവസാന തിയ്യതി ജനുവരി 13.
എസ്.ബി.ഐയില്‍ 3165 ക്ളര്‍ക്കുമാരുടെ ഒഴിവുണ്ട്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാര്‍ക്കുള്ള സ്പെഷല്‍ റിക്രൂട്ട്മെന്‍റ് ആണിത്. മാര്‍ച്ച് 18 നാണ് എഴുത്തു പരീക്ഷ. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി  ജനുവരി 28 . കൂടുതല്‍ വിവരങ്ങള്‍ www.sbi.co.in ല്‍ ലഭ്യമാണ്.