Islandpress Job Flash

Tuesday, March 20, 2012

ലെക്ചറര്‍ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ കേരളത്തിലെ 11 ടീച്ചര്‍ എജുക്കേഷന്‍ കേന്ദ്രങ്ങളില്‍ നിലവിലുള്ളതും ഇനി ഉണ്ടാകാനിടയുള്ളതുമായ ലെക്ചറര്‍ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തില്‍  നിയമനം നടത്തുന്നതിനുള്ള റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന് മാര്‍ച്ച് 29ന്  രാവിലെ 10 മണി മുതല്‍ (ഇംഗ്ളീഷ് രാവിലെ 10 മണി, മലയാളം രാവിലെ 11.00, അറബിക് 11.30, ഹിന്ദി 12.00, ജനറല്‍ എജുക്കേഷന്‍ 2.00, സോഷ്യല്‍ സയന്‍സ് 3.30)  സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചേംബറില്‍ വാക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തുന്നു.  ഓപ്ഷനല്‍ വിഷയങ്ങളുടെ അധ്യാപക യോഗ്യത: 1) ബന്ധപ്പെട്ട വിഷയത്തില്‍  50 ശതമാനം മാര്‍ക്കോടു കൂടി ബിരുദാനന്തര ബിരുദം  2) 55 ശതമാനം മാര്‍ക്കോടു കൂടി എം.എഡ് (ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ്)
3) എജുക്കേഷനില്‍ നെറ്റ്( നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അല്ലാത്തവരെ പരിഗണിക്കും.)
ജനറല്‍ എജുക്കേഷന്‍ അധ്യാപകരുടെ യോഗ്യത: 50 ശതമാനം മാര്‍ക്കോടു കൂടി ഏതെങ്കിലും പി.ജി ബിരുദം. 2) 55 ശതമാനം മാര്‍ക്കോടു കൂടി എം.എഡ്. 3) എജുക്കേഷനില്‍ നെറ്റ് (നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അല്ലാത്തവരെ പരിഗണിക്കും.
വേതനം: നെറ്റ്  യോഗ്യതയുള്ളവരുടെ പ്രതിമാസ മൊത്ത വേതനം 12,000 രൂപ. നെറ്റ് യോഗ്യതയില്ലാത്തവര്‍ക്ക് പ്രതിമാസ മൊത്ത വേതനം 10,000 രൂപ. ഉയര്‍ന്ന പ്രായപരിധി 2012 ജനുവരി ഒന്നിന്  70 വയസ്സ് കവിയരുത്. താല്‍പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, ജാതി, പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സര്‍വകലാശാല ഭരണ വിഭാഗം ഓഫിസില്‍ ഇന്‍റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സര്‍വകലാശാല അംഗീകരിച്ചതായിരിക്കണം.  കേരളത്തിന് പുറത്തുനിന്നും യോഗ്യത നേടിയവര്‍ ഇന്‍റര്‍വ്യൂവിന് സര്‍വകലാശാലയുടെ ഈക്വലന്‍സി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഡെപ്യൂട്ടേഷന്‍ രീതിയിലുള്ള നിയമനം പ്രോത്സാഹിപ്പിക്കുന്നതല്ല. ഇന്‍റര്‍വ്യൂവിന് ഒരു മണിക്കൂര്‍ മുമ്പേ ഹാജരാകേണ്ടതാണ്.