സെന്‍ട്രല്‍ പബ്ളിക് വര്‍ക് ഡിപ്പാര്‍ട്ട്മെന്‍റ്,
ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പോസ്റ്റ്, മിലിട്ടറി എഞ്ചിനീയറിങ് സര്‍വീസ്,
സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ആന്‍റ് ഫറാക്ക ബാരേജ് എന്നിവിടങ്ങളിലായി
ജൂനിയര്‍ എഞ്ചിനീയര്‍മാരുടെ 742 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഏപ്രില്‍ എട്ടിന് നടത്തുന്ന ദേശീയ തല
പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവക്ക് ശേഷമായിരിക്കും തെരഞ്ഞെടുപ്പ്.
സിവില്‍ /ഇലക്ട്രിക്കല്‍ / മെക്കാനിക്കല്‍ എഞ്ചിനീയറിങ് എന്നിവയില്‍
ഏതെങ്കിലുമൊന്നില്‍ ഡിപ്ളോമ/തത്തുല്യം യോഗ്യതയുള്ളവര്‍ക്ക്
അപേക്ഷിക്കാം. അവസാന തിയ്യതി ഫെബ്രുവരി 10. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssc.nic.in